Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maniyarankudi Road Begins

Idukki

ഉ​ടു​മ്പ​ന്നൂ​ര്‍-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ പ​ക​ര്‍​ന്ന് ഉ​ടു​മ്പ​ന്നൂ​ര്‍-​കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി ആ​രം​ഭി​ച്ചു.​ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ള്‍​ക്കു തു​ട​ക്ക​മാ​യ​ത്.​ വേ​ളൂ​ര്‍ ച​പ്പാ​ത്തി​ലൂ​ടെ ടോ​റ​സ് ലോ​റി​ക​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സ് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​തി​നാ​ല്‍ ചെ​റി​യ​ ദൂ​രം മാ​ത്ര​മാ​ണ് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്താ​നാ​കു​ന്ന​ത്. 3.75 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​ത്തി​വ​രു​ന്ന കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര എ​ളു​പ്പ​മാ​കും.

പി​എം​ജി​എ​സ്‌​വൈ ഫേ​സ്-3 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഉ​ടു​മ്പ​ന്നൂ​ര്‍ മു​ത​ല്‍ കൈ​ത​പ്പാ​റ വ​രെ​യു​ള്ള 8.8 കി​ലോ​മീ​റ്റ​റി​ന് 7.80 കോ​ടി​യും കൈ​ത​പ്പാ​റ മു​ത​ല്‍ മ​ണി​യാ​റ​ന്‍​കു​ടി​വ​രെ​യു​ള്ള 9.77 കി​ലോ​മീ​റ്റി​ന് 7.08 കോ​ടി​യു​മാ​ണ് നേ​ര​ത്തേ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തൊ​ടു​പു​ഴ-​ചെ​റു​തോ​ണി പ​ട്ട​ണ​ങ്ങ​ളെ കു​റ​ഞ്ഞ ദൂ​ര​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കാ​നാ​വു​മെ​ന്ന​താ​ണ് ഉ​ടു​മ്പ​ന്നൂ​ര്‍-​കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡി​ന്‍റെ സ​വി​ശേ​ഷ​ത. ഉ​ടു​മ്പ​ന്നൂ​ര്‍, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വി​ക​സി​ത മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ കൈ​ത​പ്പാ​റ​യി​ലെ ജ​ന​ങ്ങ​ള്‍ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ച്ചുവ​ന്നി​രു​ന്ന​ത്. ഇ​തു​മൂ​ലം നി​ര​വ​ധി​ കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെനി​ന്നു സ്ഥ​ലം വി​റ്റ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ നി​ര്‍​ബ​ന്ധി​ത​രാ​യി.

വ​നം​വ​കു​പ്പി​ന്‍റെ സ്വ​യം സ​ന്ന​ദ്ധ​പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ കൈ​ത​പ്പാ​റ, മ​ന​യ​ത്ത​ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് 25 കു​ടും​ബ​ങ്ങ​ളാ​ണ് ഭൂ​മി വ​നം​വ​കു​പ്പി​നു വി​ട്ടു​ന​ല്‍​കി കു​ടി​യൊ​ഴി​ഞ്ഞ​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ളൂ​രി​ലെ ച​പ്പാ​ത്ത് പൊ​ളി​ച്ചു​നീ​ക്കി പു​തി​യ പാ​ല​വും നി​ര്‍​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. നി​ല​വി​ലു​ള്ള ച​പ്പാ​ത്ത് മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം​ക​യ​റി മു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു കൈ​ത​പ്പാ​റ, മ​ന​യ​ത്ത​ടം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​റു​ക​ര​യി​ലെ​ത്താ​ന്‍ ച​പ്പാ​ത്തി​ലെ വെ​ള്ളം ഇ​റ​ങ്ങു​ന്ന​തും കാ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള ഉ​ടു​മ്പ​ന്നൂ​ര്‍-​ഉ​പ്പു​കു​ന്ന്-​പാ​റ​മ​ട -ഇ​ടു​ക്കി റോ​ഡി​നേക്കാ​ള്‍ കു​റ​ഞ്ഞ ദൂ​ര​മാ​ണ് കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡി​നു​ള്ള​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. തൊ​ടു​പു​ഴ-​പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ത​ട​സം നേ​രി​ട്ട​പ്പോ​ള്‍ ഇ​ടു​ക്കി​യി​ല്‍നി​ന്നു തൊ​ടു​പു​ഴ​യി​ലെ​ത്താ​ന്‍ മ​ണി​യാ​റ​ന്‍​കു​ടി, കൈ​ത​പ്പാ​റ, ഉ​ടു​മ്പ​ന്നൂ​ര്‍ റോ​ഡാ​യി​രു​ന്നു ആ​ശ്ര​യം.

Latest News

Corehub Up